ബാ​ങ്കു​ക​ളി​ലെ തി​ര​ക്ക്: പുൽപ്പള്ളിയിൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി പോ​ലീ​സ്
Wednesday, August 12, 2020 11:46 PM IST
പു​ൽ​പ്പ​ള്ളി: കാ​ന​റാ ബാ​ങ്കി​ലും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലും എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ർ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ച്ച് പു​ൽ​പ്പ​ള്ളി പോ​ലീ​സ്. സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ ബാ​ങ്കി​നു മു​ന്പി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന​ത് രോ​ഗ പ​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്നെ​ലെ മു​ത​ൽ പു​ൽ​പ്പ​ള്ളി പോ​ലീ​സ് ബാ​ങ്കി​നു മു​ന്പി​ൽ ര​ണ്ട് എ​സ്ഐ മാ​ർ ഉ​ൾ​പ്പെ​ടെ ആ​റോ​ളം പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത്.
ഇ​ന്ന​ലെ ബാ​ങ്കി​ലെ​ത്തി​യ ആ​ളു​ക​ൾ​ക്ക് ടോ​ക്ക​ണ്‍ ന​ൽ​കി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ബാ​ങ്കി​ലു​ള്ള ഇ​ട​പാ​ടു​കാ​ർ​ക്ക് കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ തു​റ​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​ല​പാ​ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കും ഇ​ട​പാ​ടു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി. പു​ൽ​പ്പ​ള്ളി സി​ഐ കെ.​പി ബെ​ന്നി, എ​സ്ഐ അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.