ബ്രഹ്മഗിരി: ഡിജിറ്റൽ ഔട്ട്‌ലെറ്റ് ശൃംഖല ഉദ്ഘാടനം നാളെ
Thursday, August 13, 2020 11:30 PM IST
ക​ൽ​പ്പ​റ്റ: ​ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന സം​വി​ധാ​ന​മാ​യ ഫാ​ർ​മേ​ഴ്സ് ട്രേ​ഡ് മാ​ർ​ക്ക​റ്റി​ന്‍റെ (എ​ഫ്ടി​എം) ഇ​ല​ക്ട്രോ​ണി​ക്് മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഒൗ​ട്ട് ലറ്റ് ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും.​
എ​ഫ്ടി​എം ലോ​ഗോ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്യും.
സ​ഹ​ക​ര​ണ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നു ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് പ​റ​ഞ്ഞു.​
മ​ല​ബാ​ർ മീ​റ്റ്, വ​യ​നാ​ട് കോ​ഫി, അ​ഗ്രി കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഹോം ​ഡെ​ലി​വ​റി ആ​യി ഉ​പ​ഭോ​ക്ത​ാക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും.