മാ​ലി​ന്യം വീ​ടു​ക​ളി​ൽ ത​രം​ത​ിരി​ച്ചു കൈ​മാ​റാ​ൻ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ സ​ജ്ജ​മാ​ക്കു​ന്നു
Friday, September 18, 2020 11:20 PM IST
ക​ൽ​പ്പ​റ്റ:​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​രം​തി​രി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്കു കൈ​മാ​റാ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ 2,600 എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ സ​ജ്ജ​മാ​ക്കു​ന്നു. ഇ​തി​നാ​യി ടീ​ൻ ഫോ​ർ ഗ്രീ​ൻ ഹ​രി​ത വീ​ട്, ശു​ചി​ത്വ വീ​ട് എ​ന്ന പേ​രി​ൽ ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ൻ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം,​ക്ലീ​ൻ കേ​ര​ള ക​ന്പ​നി, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ന്പ​യി​ൻ ന​ട​ത്തും.​കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ. സീ​മ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.​
വീ​ഡി​യോ പ്ര​കാ​ശ​നം എ​ഡി​എം​എം മു​ഹ​മ്മ​ദ് യൂ​സ​ഫ് നി​ർ​വ​ഹി​ച്ചു.​എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്റ്റേ​റ്റ് പ്രോ​ഗ്രം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജേ​ക്ക​ബ് ജോ​ണ്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.​ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു കാ​ന്പ​യി​ൻ അ​വ​ത​ര​ണം ന​ട​ത്തി. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന നി​ർ​വ​ഹ​ണം സം​സ്ഥാ​ന ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ൻ. ജ​ഗ​ജീ​വ​ൻ,എ​ൻ​എ​സ്എ​സ് ജി​ല്ലാ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, വോ​ള​ണ്ടി​യ​ർ ആ​ർ. അ​പ​ർ​ണ, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ പി.​എം. മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ മൂ​ന്നു രീ​തി​ക​ളി​ൽ ത​രം​തി​രി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.​
ഇ​തി​നാ​യി ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഹ്ര​സ്വ വീ​ഡി​യോ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വീ​ഡി​യോ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും എ​ൻ​എ​സ്എ​സ് എ​ത്തി​ക്കും. വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ഡി​യോ​യി​ൽ വി​വ​രി​ക്കു​ന്ന പ്ര​കാ​രം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ച്ച് നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ഹ​രി​ത​ക​ർ​മ്മ സേ​ന​യ്ക്ക് കൈ​മാ​റും.