കേ​ര​ള ബാ​ങ്കി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Sunday, September 20, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ക്കെ​ടു​തി, കോ​വി​ഡ് 19 മ​ഹാ​മാ​രി തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ യ​ഥാ​സ​മ​യം വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​ത്ത ഇ​ട​പാ​ടു​കാ​രെ സ​ഹാ​യി​ക്കാ​ൻ കേ​ര​ള ബാ​ങ്കി​ൽ ന​വ​കേ​ര​ളീ​യം ഒ​റ്റ​ത്ത​വ​ണ​തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​പ്ര​കാ​രം സ്വ​ർ​ണ​പ​ണ​യ വാ​യ്പ, നി​ക്ഷേ​പ വാ​യ്പ എ​ന്നി​വ ഒ​ഴി​കെ ഓ​ഗ​സ്റ്റ് 31 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ കു​ടി​ശി​ക​യാ​യ 50 ല​ക്ഷം രൂ​പ​വ​രെ​യു​ള്ള എ​ല്ലാ​വി​ധ വാ​യ്പ​ക​ളും പ​ലി​ശ ഇ​ള​വു​ക​ളോ​ടെ അ​ട​ച്ചു​തീ​ർ​ക്കാ​ൻ ക​ഴി​യും. 50 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വാ​യ്പ​ക​ളി​ൽ പി​ഴ​പ്പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും.

നി​ഷ്ക്രി​യ ആ​സ്തി​യാ​യ കാ​ല​പ്പ​ഴ​ക്ക​മു​ള്ള വാ​യ്പ​ക​ൾ, ആ​ർ​ബി​ട്രേ​ഷ​ൻ/ എ​ക്സി​ക്യൂ​ഷ​ൻ, സ​ർ​ഫേ​സി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വാ​യ്പ​ക​ൾ, വാ​യ്പ​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ട വാ​യ്പ​ക​ൾ, മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​രു​ടെ​യും പ​ട്ടി​ക​ജാ​തി - പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും വാ​യ്പ​ക​ൾ, ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ജാ​മ്യ​ത്തി​ലെ​ടു​ത്ത വാ​യ്പ​ക​ൾ, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ, എ​സ്എ​ച്ച്ജി, ജ​ഐ​ൽ​ജി വാ​യ്പ​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പ​ലി​ശ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​ർ കേ​ര​ള ബാ​ങ്ക് ശാ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.