സ​ർ​വീ​സ് സെ​ന്‍റ​റി​ൽ​നി​ന്നു കാർ മോ​ഷ്ടി​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശിയെ സാഹസികമായി പി​ടി​കൂടി
Thursday, October 1, 2020 12:11 AM IST
മീ​ന​ങ്ങാ​ടി: കാ​ക്ക​വ​യ​ലി​ലെ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ​നി​ന്നു മോ​ഷ്ടി​ച്ച ഇ​ന്നോ​വ കാ​ർ സ​ഹി​തം ബം​ഗ​ളൂ​രു സ്വ​ദേ​ശി ന​സീ​റി​നെ(41) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ കൊ​ള​ഗ​പ്പാ​റ​യി​ൽ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​താ​ണ് മോ​ഷ​ണ​ത്തി​ലേ​ക്കു വെ​ളി​ച്ചം വീ​ശി​യ​ത്.

ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം വാ​ഹ​ന ഉ​ട​മ​യെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ കാ​ർ സ​ർ​വീ​സി​നു ന​ൽ​കി​യെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ൻ സ​ർ​വീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് കാ​ർ മോ​ഷ​ണം സ്ഥി​രീ​ക​രി​ക്കു​ക​യും അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. വ​ടു​വ​ൻ​ചാ​ലി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു കാ​ർ ത​ട​ഞ്ഞാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്.
ന​സീ​റി​നെ​തി​രേ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത​താ​യി മീ​ന​ങ്ങാ​ടി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ല്ലി​ൽ​നി​ന്നു മോ​ഷ്ടി​ച്ച ആ​ഡം​ബ​ര കാ​ർ ക​ൽ​പ്പ​റ്റ​യി​ൽ ഉ​പേ​ക്ഷി​ച്ച​തു ഇ​യാ​ളാ​ണോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.