കൂ​ടെ ജോ​ലി ചെ​യ്ത​യാളെ ആക്രമിച്ച േകസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, October 18, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: ജോ​ലി​ക്ക് കൂ​ലി കൊ​ടു​ത്ത​ത് കു​റ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് കൂ​ടെ ജോ​ലി​ക്ക് പോ​യ ആ​ളെ ആക്രമിച്ച കേസിലെ പ്ര​തി​യെ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി ചേ​ത​ലോ​ട്ട്കു​ന്ന് കോ​ള​നി​യി​ലെ സി​ൻ​ജു​വാ​ണ്(28) അ​റ​സ്റ്റി​ലാ​യ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ ചേ​ത​ലോ​ട്ട്കു​ന്ന് ഇ​ടു​ങ്ങാ​നാ​ക്കു​ഴി തോ​മ​സി​ന്‍റെ കാ​ലാ​ണ് സി​ൻ​ജു ത​ല്ലി​യൊ​ടി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​നാ​ലി​നാ​ണ് സം​ഭ​വം. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ജോ​ലി​ക്ക് പോ​യി​രു​ന്ന​ത്.
തൊ​ഴി​ലു​ട​മ 700 രൂ​പ കൂ​ലി കൊ​ടു​ത്തെ​ങ്കി​ലും തു​ക കു​റ​വാ​ണെ​ന്ന പേ​രി​ൽ ഇ​യാ​ൾ തോ​മ​സി​ന്‍റെ വീ​ട്ടി​ലെത്തുകയും വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ടി​ന​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന തൂ​ന്പ​കൈ വെ​ച്ച് കാ​ലി​ൽ അ​ടി​ക്കു​ക​യും നി​ല​ത്തു​വീ​ണ തോ​മ​സി​ന്‍റെ ചെ​വി​ക്ക് ച​വി​ട്ടു​ക​യും ചെ​യ്തു.
സാ​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സ് ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​ഐ എ​ൻ.​ഒ. സി​ബി, എ​സ്ഐ എ​സ്. ഷ​മീ​ർ, സി​പി​ഒ സി​ദ്ദിഖ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.