എം.​എം. ജോ​സ​ഫി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വ​നി​ത കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സ​മ​ര​ത്തി​ലേ​ക്ക്
Wednesday, October 21, 2020 11:10 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭൂ​മി​ക്ക് വേ​ണ്ടി നാ​ൽ​പ​ത് വ​ർ​ഷ​മാ​യി പോ​രാ​ട്ടം ന​ട​ത്തി​യി​ട്ടും നീ​തി ല​ഭി​ക്കാ​ത്ത പൊ​ഴു​ത​ന സേ​ട്ടു​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന എം.​എം. ജോ​സ​ഫ് ന​ട​ത്തു​ന്ന പ​ട്ടി​ണി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​ർ​ഷി​ക പു​രോ​ഗ​മ​ന വ​നി​ത സ​മി​തി വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ ഉ​പ​വ​സി​ക്കും. ന​വം​ബ​ർ ര​ണ്ടി​ന് ജോ​സ​ഫ് പ​ട്ടി​ണി സ​മ​രം ന​ട​ത്തു​ന്ന ദി​വ​സം ത​ന്നെ​യാ​ണ് വ​നി​താ സ​മി​തി ഉ​പ​വ​സി​ക്കു​ന്ന​ത്.
ബാ​ണാ​സു​ര ഡാ​മി​ന് വേ​ണ്ടി ത​രി​യോ​ട് വി​ല്ലേ​ജി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ൽ 11പേ​രെ ഒ​ഴി​പ്പി​ച്ച​തി​ൽ മ​രി​ച്ച ഒ​രു വ്യ​ക്തി​ക്ക് ഒ​ഴി​കെ ബാ​ക്കി ഒ​ന്പ​ത് പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. എ​ന്നാ​ൽ ജോ​സ​ഫി​ന് മ​നഃ​പൂ​ർ​വം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല. അ​ന്ന​ത്തെ വ​നം വ​കു​പ്പി​ലെ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​ന് എ​തി​ര് നി​ന്ന​ത്. വ​നം വ​കു​പ്പ് നി​ക്ഷി​പ്ത വ​ന​ഭൂ​മി​യാ​ണെ​ന്നാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ​ഫി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് വ​നി​ത സ​മി​തി അ​ന്നേ ദി​വ​സം ഉ​പ​വ​സി​ക്കു​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന വ​നി​ത സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
മൂ​ന്ന് താ​ലൂ​ക്കുത​ല നേ​തൃ​യോ​ഗം ചേ​രു​വാ​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. ഈ ​മാ​സം 25-ന് ​ക​ൽ​പ്പ​റ്റ​യി​ലും, 27-ന് ​ബ​ത്തേ​രി​യി​ലും 31-ന് ​മാ​ന​ന്ത​വാ​ടി​യി​ലും യോ​ഗം ചേ​രും. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​ത ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ത്സ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, കെ.​പി. യൂ​സ​ഫ് ഹാ​ജി, സ​ന്ധ്യ മ​നോ​ജ്, ഇ.​സി. പു​ഷ്പ​വ​ല്ലി, സ്വ​പ്ന ആ​ന്‍റ​ണി, സാ​ജി​ത ല​ത്തീ​ഫ്, എ.​സി. അ​നി​ത, ടി.​വി. ധ​ന്യ, മേ​രി ബേ​ബി, ഇ.​എ​ൻ. ശാ​ന്ത, ഗീ​ത സു​നി​ൽ, സി.​കെ. സ​ലി​ല, കെ.​സി. പ്രീ​തി, ജെ​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.