കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ​ഉറ​പ്പാ​ക്ക​ണ​മെ​ന്ന്
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള യു​വ​ജ​ന​പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷൈ​ജോ ഹ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
16 ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് സ​ർ​ക്കാ​ർ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​ങ്ങു​വി​ല​യ്ക്ക് വി​ള​ക​ൾ വാ​ങ്ങാ​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ത​യാ​റാ​കു​ന്നി​ല്ല. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ഷൈ​ജോ ഹ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വ​ച്ചു

ക​ൽ​പ്പ​റ്റ: ക​ള​ക്ട​റേ​റ്റി​ലെ മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 30ന് ​രാ​വി​ലെ 11ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച മാ​റ്റി വെ​ച്ചു.