ശ​കു​ന്ത​ള​യ്ക്ക് ബാ​ധ്യ​ത​യാ​യി വൈ​ദ്യു​തി മീ​റ്റ​ർ
Friday, December 4, 2020 1:14 AM IST
കേ​ള​കം: പ്ലാ​വി​ൽ താ​ത്കാ​ലി​ക​മാ​യി വ​ച്ചു​കെ​ട്ടി​യ വൈ​ദ്യു​ത മീ​റ്റ​റി​ന് മൂ​ന്നു​വ​ർ​ഷ​മാ​യി വാ​ട​ക ന​ൽ​കു​ക​യാ​ണ് ഒ​രു വീ​ട്ട​മ്മ. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ത്തോ​ട് സ്വ​ദേ​ശി പ​ള്ളി​ക്ക​ക്കോ​ണം ശ​കു​ന്ത​ള​യാ​ണ് ഇ​ല്ലാ​ത്ത വൈ​ദ്യു​തി​യു​ടെ പേ​രി​ൽ മീ​റ്റ​ർ​വാ​ട​ക ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​ത മീ​റ്റ​ർ ത​ക​ർ​ന്ന​തോ​ടെ മീ​റ്റ​ർ മു​റ്റ​ത്തു​ള്ള പ്ലാ​വി​ൽ സ്ഥാ​പി​ച്ച് കെ​എ​സ്ഇ​ബി​ക്കാ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടാ​ൻ ഈ ​വി​ധ​വ ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫീ​സു​ക​ളി​ല്ല. 2017-ൽ ​മ​ഴ​ക്കാ​ല​ത്ത് മു​റ്റ​ത്തു​നി​ന്ന കൂ​റ്റ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണാ​ണ് ശ​കു​ന്ത​ള​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്ന​ത്. വൈ​ദ്യു​ത​മീ​റ്റ​ർ ഈ ​ഭാ​ഗ​ത്താ​യാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് സ​മീ​പ​ത്തെ പ്ലാ​വി​ൽ കെ​ട്ടി​വ​ച്ചു. തു​ട​ർ​ന്ന് വ​യ​റിം​ഗ് മാ​റ്റി മീ​റ്റ​ർ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ബോ​ർ​ഡും സ്ഥാ​പി​ച്ച് ശ​കു​ന്ത​ള കാ​ത്തി​രി​പ്പാ​യി.
മൂ​ന്നു വ​ർ​ഷ​വും മു​ട​ങ്ങാ​തെ വൈ​ദ്യു​ത ബി​ൽ വ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ മാ​ത്രം വ​ന്നി​ല്ല. ഒ​രു രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ത​ന്‍റെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ന്നും ചു​റ്റു​പാ​ടും ആ​ളു​ക​ൾ വെ​ളി​ച്ച​ത്തി​ൽ ജീ​വി​ക്കു​മ്പോ​ൾ താ​ൻ ഇ​പ്പോ​ഴും മ​ണ്ണെ​ണ്ണ​വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​തെ​ന്നും ശ​കു​ന്ത​ള പ​റ​യു​ന്നു. വോ​ട്ട് തേ​ടി വ​രു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ശ​കു​ന്ത​ള​യ്ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. 'എ​ന്‍റെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​വ​ർ​ക്കേ വോ​ട്ട് ന​ൽ​കൂ'.