മലയോരത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
Saturday, April 10, 2021 1:01 AM IST
പെ​രു​മ്പ​ട​വ്: മലയോരത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. പെ​രു​മ്പ​ട​വ്, ക​ല്യാ​ണ​പു​രം, പാ​ക്ക​ഞ്ഞി​ക്കാ​ട്, ഇ​ര​ട്ടാ​ട, ചാ​ത്ത​മം​ഗ​ലം, നി​യി​ക്കു​ന്ന്, വെ​ള്ള​ക്കാ​ട്, പ​ച്ചാ​ണി, ചെ​റു​പാ​റ, തേ​ർ​ത്ത​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​മേ​ഖ​ല​ക​ളി​ലെ റ​ബ​ർ, തെ​ങ്ങ്, ക​മു​ക്, വാ​ഴ, പ്ലാ​വ്, ആ​ഞ്ഞി​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്, പെ​രു​മ്പ​ട​വ് പാ​ക്ക​ഞ്ഞി​ക്കാ​ട്, ക​ല്യാ​ണ​പു​രം, വെ​ള്ള​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ മ​രം പൊ​ട്ടി വീ​ണ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം പൊ​ട്ടി വീ​ണ് വൈ​ദ്യു​ത ലൈ​നും പോ​സ്റ്റു​ക​ളും പൊ​ട്ടിട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി റോ​ഡി​ലെ ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.

ചെ​റു​പു​ഴ: ചെ​റു​പു​ഴയിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ലും ശ​ക്ത​മാ​യ​കാ​റ്റി​ലും കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

തി​രു​മേ​നി -താ​ബോ​ർ റോ​ഡി​ൽ മി​ൽ​മ ട്രാ​ൻ​സ്ഫേ​ർ​മ​റി​ന് സ​മീ​പം ര​ണ്ടി​ട​ത്ത് മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തി​രു​മേ​നി-​തെ​ക്ക​ന്മാ​വ് റോ​ഡി​ൽ പാ​ല​ത്തി​ന് സ​മീ​പം തി​രു​മേ​നി തോ​ട്ടി​ൽ കൂ​റ്റ​ൻ ചേ​ര് മ​രം വീ​ണു. തെ​ക്ക​ന്മാ​വ് ഭാ​ഗ​ത്തേ​യ്ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ ഗ​താ​ഗ​ത ത​ട​സം വെ​ട്ടി നീ​ക്കി. ക​രി​യ​ക്ക​ര​യി​ൽ തെ​ങ്ങ് വീ​ണ് വൈ​ദ്യു​തി തൂ​ൺ പൊ​ട്ടി​വീ​ണു. തി​രു​മേ​നി, കോ​ക്ക​ട​വ്, തെ​ക്ക​ന്മാ​വ്, മു​ള​പ്ര, ക​രി​യ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ങ്ങ്, ക​മു​ക്, റ​ബ​ർ, വാ​ഴ, ക​ശു​മാ​വ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. കാ​റ്റി​ൽ മ​ര​ങ്ങ​ൾ പൊ​ട്ടി​യും ക​ട​പു​ഴ​കി​യും വീ​ണ് വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞ് വീ​ഴു​ന്ന​ത് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. മ​ഴ​യോ​ടൊ​പ്പം ക​ന​ത്ത ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യി​രു​ന്നു.

തേ​ർ​ത്ത​ല്ലി: മ​ഴ​യോ​ടു കൂ​ടി ഉ​ണ്ടാ​യ കാ​റ്റി​ലും ഇ​ടി​മി​ന്ന​ലും ഇ​ന്ന​ലെ തേ​ർ​ത്ത​ല്ലി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മേ​രി​ഗി​രി​യി​ൽ കൊ​ല്ലം​പ​റ​മ്പി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന് ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​ന്‍റെ ഇ​ല​ക്ട്രി​ക് വ​യ​റിം​ഗ് പൂ​ർ​ണ​മാ​യും ന​ശി​ച്ചു. കൂ​ടാ​തെ ക​റ​വ ഉ​ണ്ടാ​യി​രു​ന്ന ആ​ടും വ​ള​ർ​ത്തു​നാ​യ​യും ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്തു. കാ​റ്റി​ൽ പ​നം​കു​റ്റി​യി​ലെ ത​റ​കു​ന്നേ​ൽ റെ​ജി ദേ​വ​സ്യ​യു​ടെ നി​ര​വ​ധി വാ​ഴ​ക​ളും നി​ല നി​ലം​പൊ​ത്തി. എ​രു​വാ​ട്ടി​യി​ൽ വ​ട്ട​ക്കാ​ട്ട് കു​ട്ട​പ്പ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. എ​രു​വാ​ട്ടി മേ​ഖ​ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ളു​ടെ റ​ബ​ർ മ​ര​ങ്ങ​ളും, തെ​ങ്ങ്, ക​മു​ക്, വാ​ഴ​യ​ട​ക്കം കാ​റ്റി​ൽ നി​ലം​പ​തി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി.