വീടുകളിലും വേണം ജാഗ്രത
Tuesday, May 11, 2021 12:58 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ വീ​ടു​ക​ളും രോ​ഗ​വ്യാ​പ​ന ഇ​ട​ങ്ങ​ളാ​യി ക​ണ്ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. വീ​ടു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞു​നി​ര്‍​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ‍​ശ്യ​പ്പെ​ട്ടു.
=അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പു​റ​ത്തു​പോ​കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ പോ​യി​വ​ന്നാ​ല്‍ കു​ളി​ച്ചു ശു​ദ്ധ​മാ​യി മു​റി​യി​ല്‍ ത​ന്നെ ക​ഴി​യ​ണം.
=പു​റ​ത്തു​നി​ന്നു വ​ന്നാ​ല്‍ വീ​ടി​ന​ക​ത്തു മ​റ്റൊ​രു മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക.
=വീ​ട്ടി​ലെ കു​ട്ടി​ക​ള്‍, വ​യോ​ധി​ക​ര്‍, മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​രു​ടെ അ​ടു​ത്തേ​ക്കു പോ​ക​രു​ത്.
=ആ​രും പു​റ​ത്തു​പോ​കു​ന്നി​ല്ലെ​ങ്കി​ലും വീ​ടി​നു​ള്ളി​ലെ പൊ​തു ഇ​ട​ങ്ങ​ള്‍ കു​റ​യ്ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ല്‍, ടി​വി കാ​ണ​ല്‍, പ്രാ​ര്‍​ഥ​ന എ​ന്നി​വ ഒ​റ്റ​യ്ക്കോ പ്ര​ത്യേ​ക മു​റി​യി​ലോ ചെ​യ്യു​ക.
=ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യാ​ല്‍ മ​റ്റം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​ക​രു​ത്. റൂം ​ക്വാ​റ​ൻ​ന്‍റൈ​ന്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക. രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ക. ഫ​ലം വ​രു​ന്ന​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക.
=സു​ഖാ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം ഫോ​ണി​ല്‍​ക്കൂ​ടി മാ​ത്രം ന​ട​ത്തു​ക. ബ​ന്ധു​വീ​ട്, അ​യ​ല്‍​വീ​ട് സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കു​ക. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​പ​ഴ​കേ​ണ്ടി വ​ന്നാ​ല്‍ ഇ​ര​ട്ടമാ​സ്‌​ക് ധ​രി​ക്കു​ക.
=വീ​ടു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ കു​ട്ടി​ക​ളെ മ​റ്റു വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.
=ഭ​ക്ഷ​ണ​ശേ​ഷം പാ​ത്ര​ങ്ങ​ള്‍ ന​ന്നാ​യി സോ​പ്പി​ട്ട് ക​ഴു​കു​ക. പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക.
=അ​ല​ക്ഷ്യ​മാ​യി തു​മ്മു​ക, മൂ​ക്ക് ചീ​റ്റു​ക, തു​പ്പു​ക എ​ന്നി​വ ചെ​യ്യ​രു​ത്. തു​മ്മു​മ്പോ​ഴും ചു​മയ്​ക്കു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ക്കു​ക. ക​ഴു​കാ​ത്ത കൈ​ക​ള്‍ കൊ​ണ്ട് മു​ഖ​ത്ത് സ്പ​ര്‍​ശി​ക്ക​രു​ത്.
=വീ​ടി​നു​ള്ളി​ല്‍ എസി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. ജ​നാ​ല​ക​ള്‍ തു​റ​ന്നി​ട്ട് വാ​യു സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ക.
=സൗ​ഹൃ​ദ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്താ​ന്‍ ന​വ​സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യം തേ​ട​ണം.
=കൂ​ടി​ച്ചേ​ര​ലു​ക​ളും ഇ​ട​വ​ഴി​യി​ലെ കൂ​ട്ടം കൂ​ട​ലും ത​ത്കാ​ലം ഒ​ഴി​വാ​ക്ക​ണ​ം.