പൂ​ള​ക്കു​റ്റി ബാ​ങ്ക്: സ​മ​ര​സ​മി​തി നി​വേ​ദ​നം ന​ൽ​കി
Saturday, June 25, 2022 1:15 AM IST
പൂ​ള​ക്കു​റ്റി: പൂ​ള​ക്കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കി. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ച​താ​യി സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പാ​റാ​ട്ടു​കു​ന്നേ​ൽ പ​റ​ഞ്ഞു. പൂ​ള​ക്കു​റ്റി ബാ​ങ്കി​നെ തു​ണ്ടി​യി​ൽ ബാ​ങ്കു​മാ​യി ല​യി​പ്പി​ച്ച് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി തോ​മ​സ്, വി​നു മ​ണ്ണാ​റു​തോ​ട്ടം, പൂ​ള​ക്കു​റ്റി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചുക​രോ​ട്ട്, ഡ​യ​റ​ക്ട​ർ റെ​ജി ക​ല്ലി​ക്കു​ഴി, തൊണ്ടി​യി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൊ​ട്ട​ങ്കൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.