പ​ര​പ്പ​ച്ചാ​ലി​ല്‍ ലോ​റി മ​റി​ഞ്ഞ് ക്ലീ​ന​ർ മ​രി​ച്ചു
Saturday, June 25, 2022 10:18 PM IST
കു​ന്നും​കൈ: പ​ര​പ്പ​ച്ചാ​ലി​ല്‍ സി​മ​ന്‍റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ത്ത് ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് കു​റ്റോ​ടി ചെ​ങ്ങ​ളേ​രി​യി​ലെ അ​ങ്ങാ​ടി​ക്കാ​ട്ടി​ല്‍ ഹ​ബീ​ബ് (50) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​രു​മ​ക​നും ഡ്രൈ​വ​റു​മാ​യ റ​ഹീ​മി​നെ (28) കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്ന് സി​മ​ന്‍റു​മാ​യി വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മു​ക്ക​ട-​ഭീ​മ​ന​ടി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ പ​ര​പ്പ​ച്ചാ​ല്‍ ഇ​റ​ക്ക​ത്തി​ല്‍​വ​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചാ​ലി​ലേ​ക്കു വീ​ണ ലോ​റി പ​കു​തി​യോ​ളം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. നാ​ട്ടു​കാ​രും അ​ഗ്‌​നി ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് ലോ​റി​ക്ക​ടി​യി​ല്‍​നി​ന്ന് പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും ഹ​ബീ​ബ് മ​രി​ച്ചി​രു​ന്നു. കാ​ബി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​ര്‍ റ​ഹീ​മി​നെ ഹൈ​ഡ്രോ​ളി​ക് ക​ട്ടിം​ഗ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് കാ​ബി​ന്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കാ​ഞ്ഞ​ങ്ങാ​ട്, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ഹ​ബീ​ബി​ന്‍റെ മൃ​ത​ദേ​ഹം ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​നു​ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.