മ​ട്ട​ന്നൂ​രി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് ത​റ​ക്ക​ല്ലി​ട്ടു
Monday, July 4, 2022 12:53 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന പ​ച്ച​ക്ക​റി-​മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ന് കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ത​റ​ക്ക​ല്ലി​ട്ടു. മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും ഇ​തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പി​റ​കി​ലാ​യി 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് മ​ത്സ്യ മാ​ർ​ക്ക​റ്റി​നാ​യി മൂ​ന്നു​നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ക. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ 50 ല​ക്ഷം രൂ​പ മ​ത്സ്യ​മാ​ർ​ക്ക​റ്റി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു. ര​ണ്ട​ര​ക്കോ​ടി രൂ​പ ന​ഗ​ര​സ​ഭ വാ​യ്പ​യി​ലൂ​ടെ ക​ണ്ടെ​ത്തും.ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ഭാ​സ്‌​ക്ക​ര​ൻ, കെ.​ടി. ച​ന്ദ്ര​ൻ, സീ​നാ ഇ​സ്മാ​യി​ൽ, ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​പി. ഇ​സ്മാ​യി​ൽ, എ.​കെ. സു​രേ​ഷ് കു​മാ​ർ, ഷാ​ഹി​നാ സ​ത്യ​ൻ, എം. ​റോ​ജ, പി. ​പ്ര​സീ​ന, സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ് കു​മാ​ർ, എ​ൻ​ജി​നി​യ​ർ പ്ര​ണാം പ​ങ്കെ​ടു​ത്തു.