കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​മാ​യി ഇ​രി​ട്ടി വൈഎം​സി​എ ബ​ജ​റ്റ്
Tuesday, December 6, 2022 12:59 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി വൈഎം​സി​എ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ബ​ജ​റ്റി​ന് ജ​ന​റ​ൽ ബോ​ഡി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. ജീ​വ​കാ​രു​ണ്യം, യു​വ​ജ​ന ക്ഷേ​മം, സാ​മൂ​ഹ്യക്ഷേ​മം, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 50 ല​ക്ഷ​ത്തി​ല​ധി​കം ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കു​ന്നോ​ത്ത് താ​മ​സി​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ല്‍ ബീ​ടു ലെ​വ​ൽ പാ​സാ​യ മേ​ഖ​ല​യി​ലെ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​ന് സ​ഹാ​യം ന​ൽ​കും.
ബി​രു​ദ പ​ഠ​ന​ത്തി​ല്‍ 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്ക് നേ​ടു​ന്ന മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ മി​ക​വി​ന്‍റെ​യും സാ​മ്പ​ത്തി​ക നി​ല​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദേ​ശ പ​ഠ​ന​ത്തി​നു​ള്ള സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും. പ്ര​ദേ​ശ​ത്തെ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ല്‍ എ​ല്ലാ മാ​സ​വും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു പ​ദ്ധ​തി. ഐ​ജി​എ​ഫ്എ ഗ്രാ​മ​ദീ​പ​വു​മാ​യി ചേ​ര്‍​ന്ന് മ​ത സൗ​ഹാ​ര്‍​ദ സ​മ്മേ​ള​ന​വും മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.
പ്ര​സി​ഡ​ന്‍റ് എം.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ​ബ് റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​ന്‍ കൊ​ട്ടു​കാ​പ്പ​ള്ളി, ബേ​ബി തോ​ലാ​നി, ഷാ​ജി ജോ​സ്, അ​നീ​ഷ് പാ​റ​ന്‍​പു​ഴ, വ​ത്സ​ന്‍ മ​ണ​ലേ​ല്‍, മാ​ത്യു കൊ​ത​മ്പ​നാ​നി, ടി.​എ. സാ​വി​യോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.