സി​പി​എം വ​ർ​ഗീ​യപ്ര​ച​ാര​ണം ‌ന​ട​ത്തു​ന്ന​താ​യി യു​ഡി​എ​ഫ്
Thursday, April 18, 2019 1:37 AM IST
പ​ഴ​യ​ങ്ങാ​ടി: ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രി​ക​ളു​ടെ സ്ക്വാ​ഡ് രൂ​പി​ക​രി​ച്ച് മു​സ്‌​ലിം കേ​ന്ദ്ര​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ കു​റി​ച്ച്‌ എ​ൽ​ഡി​എ​ഫ് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ വ​ർ​ഗീ​യ പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​താ​യി ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വി​ജ​യി​ച്ചാ​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്നും മ​ദ്ര​സ​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഉ​ണ്ണി​ത്താ​ൻ തോ​ൽ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​തെ​ന്നും പ​ല സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് യൂ​ണി​ഫോം ധാ​രി​ക​ളാ​യ സ്ത്രീ​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നാ​ണ് പ്ര​ച​ാര​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. നാ​ടി​ന്‍റെ സ്വ​സ്ഥ​ത ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​സ്.​കെ.​പി.​സ​ക്ക​റി​യ, എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​വി.​രാ​മ​ച​ന്ദ്ര​ൻ പി.​പി.​ക​രു​ണാ​ക​ര​ൻ, ഗ​ഫൂ​ർ മാ​ട്ടൂ​ൽ, സു​ധി​ഷ് ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.