വ​യോ​ജ​ന​ദി​നം: പ​രി​സ​ര​ശു​ചീ​ക​ര​ണം ന​ട​ത്തി
Wednesday, October 9, 2019 1:22 AM IST
ക​ണ്ണൂ​ർ: ലോ​ക വ​യോ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ അ​ധി​ക​രി​ച്ച് ര​ണ്ടു ക്ലാ​സു​ക​ൾ ന​ട​ത്തി. വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വി.​പി. വേ​ണു​ഗോ​പാ​ല​ൻ, കാ​ൻ​സ​ർ ഭ​യ​പ്പെ​ടാ​തെ നേ​രി​ടാം എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​എ​സ്.​എം. സ​രി​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
കെ.​പി. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​സി​എ​ഫ് സെ​ക്ര​ട്ട​റി കെ.​എ​ൻ. മോ​ഹ​ന​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ർ​പ​റേ​ഷ​നി​ലെ എ​ട്ടു യൂ​ണി​റ്റു​ക​ളി​ലും പ​രി​സ​ര​ശു​ചീ​ക​ര​ണ​വും വ​യോ​ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ങ്ങ​ളും ന​ട​ന്നു.