ഗ്യാ​സ് സി​ലി​ണ്ട​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ യു​വാ​വ് നോ​ബ് ത​ക​ർ​ത്തു; വാതകം ചോ​ർ​ന്നു
Saturday, October 19, 2019 1:20 AM IST
ത​ല​ശേ​രി: ഗ്യാ​സ് സി​ലി​ണ്ട​ർ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ നോ​ബ് പേ​ന കൊ​ണ്ടു കു​ത്തി കേ​ടു​വ​രു​ത്തി. ഇ​തേത്തു​ട​ർ​ന്ന് ഗ്യാ​സ് ചോ​ർ​ന്ന​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഗൃ​ഹ​നാ​ഥ​ൻ സി​ലി​ണ്ട​ർ സ​മീ​പ​ത്തെ വെ​ള്ളക്കെ​ട്ടി​ൽ കൊ​ണ്ടി​ട്ട് അ​പ​ക​ടം ഒ​ഴി​വാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം മാ​ട​പ്പീ​ടി​ക കൊ​മ്മ​ൽ വ​യ​ൽ ക​ല്ല​റ താ​ഴെ വ​യ​ലി​ൽ കെ.​പി.​പ്രേ​മ​ന്‍റെ വീ​ട്ടി​ലാ​ണ് ത​ല​നാ​രി​ഴ​ക്ക് ദു​ര​ന്തം ഒ​ഴി​വാ​യ​ത്.
പെ​രി​ങ്ങ​ത്തൂ​ർ ഭാ​ര​ത് ഗ്യാ​സി​ൽനി​ന്ന് അ​യ​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പ്രേ​മ​ൻ ന്യൂ ​മാ​ഹി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. പ്രേ​മ​നും ഭാ​ര്യ​യു​മാ​ണ് ഈ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
പെ​രി​ങ്ങ​ത്തൂ​രി​ലെ ഓ​ഫീ​സി​ൽ വി​ളി​ച്ച​പ്പോ​ൾ ആ​ദ്യം നി​ഷേ​ധി​ക്കു​ക​യും പി​ന്നീ​ട് അ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ​്ത​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.
പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ പേ​രി​ൽ പ​രി​ശോ​ധ​ന​ക്ക് യു​വാ​ക്ക​ൾ എ​ത്താ​റു​ണ്ടെ​ന്നും ഫീ​സ് ഈ​ടാ​ക്കാ​റു​ണ്ടെ​ന്നും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.