മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാപകമാകുന്നു; ത​ളി​പ്പ​റ​ന്പി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും
Thursday, November 7, 2019 1:28 AM IST
ത​ളി​പ്പ​റ​മ്പ്: പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ത​ളി​പ്പ​റ​ന്പ് ന​ഗ​ര​സ​ഭ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ക​യും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള​യെ (സി​ൽ​ക്ക്) അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്താ​നും കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ ലൈ​ഫ് മി​ഷ​ൻ സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ഭ​വ​ന​നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണം കൈ​വ​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ എ​ല്ലാ​വി​ധ മാ​ലി​ന്യ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി നീ​ക്കം ചെ​യ്യാ​ൻ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം അ​നു​മ​തി ന​ൽ​കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ത്സ​ല പ്ര​ഭാ​ക​ര​ൻ, പി. ​കെ. സു​ബൈ​ർ, ര​ജ​നി ര​മാ​ന​ന്ദ്, എം. ​ച​ന്ദ്ര​ൻ, ടി. ​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.