അ​ന​ധി​കൃ​ത പ്ര​വേ​ശ​നം: വ​കു​പ്പു മേ​ധാ​വി​ക്ക് എ​തി​രാ​യ ന​ട​പ​ടി ഒ​ത്തു​ക​ളിയെന്ന്
Friday, November 8, 2019 1:33 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ കാ​യി​ക​പ​ഠ​ന​വ​കു​പ്പി​ൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ത​ല​വ​നെ പു​റ​ത്താ​ക്കി​യെ​ന്ന വി​സി​യു​ടെ ഉ​ത്ത​ര​വ് സി​ൻ​ഡി​ക്കേ​റ്റു​മാ​യു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്ന് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ഡോ. ​വി.​എ. വി​ൽ​സ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് വ​കു​പ്പു​മേ​ധാ​വി​സ്ഥാ​ന​ത്തു​നി​ന്നും വി​ടു​ത​ൽ ചെ​യ്ത് ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30ന് ​ഡോ. ആ​ർ. അ​നി​ലി​ന് ചു​മ​ത​ല ന​ൽ​കി​യ​താ​യാ​ണ് ഈ​മാ​സം ര​ണ്ടി​ലെ സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ വ​കു​പ്പു​മേ​ധാ​വി​ക്കെ​തി​രാ​യ ന​ട​പ​ടി​യെ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നെ​ന്നാ​ണു വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​റ​യു​ന്നു.