റോ​ഡു​പ​ണി​ക്കി​ടെ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു
Saturday, November 9, 2019 1:27 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം-​ക​ണി​യാ​ർ​വ​യ​ൽ റോ​ഡി​ൽ അ​ഡു​വാ​പ്പു​റം മ​ട​ത്തം​കു​ന്നി​ൽ റോ​ഡു​പ​ണി​ക്കി​ടെ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഇ​രി​ക്കൂ​ർ ക​ൺ​സ്ട്ര​ക്‌ഷൻ ക​മ്പ​നി​യു​ടെ വെ​ള്ളം ന​ന​യ്ക്കു​ന്ന ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ന്നി​റ​ക്ക​ത്തി​ൽ വെ​ള്ളം ന​ന​യ്ക്കു​ന്ന​തി​നി​ടെ ടാ​ങ്ക​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.