ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മൂ​ന്നു​പേ​ർ​ക്ക് ത​ട​വും പി​ഴ​യും
Saturday, November 9, 2019 1:29 AM IST
ക​ണ്ണൂ​ർ: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്നു​പേ​രെ വ​ട​ക​ര എ​ൻ​ടി​പി​എ​സ് കോ​ട​തി ത​ട​വി​നും പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. ഏ​ച്ചൂ​ർ സ്വ​ദേ​ശി കെ. ​ര​ഞ്ജി​ത്തി​നെ നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 15,000 രൂ​പ പി​ഴ​യ​ട​ക്കാ​നു​മാ​ണ് ശി​ക്ഷി​ച്ച​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യ കൊ​റ്റാ​ളി സ്വ​ദേ​ശി​ക​ളാ​യ കെ. ​റൗ​ഫ്, എ.​പി. അ​മീ​ർ എ​ന്നി​വ​രെ ഒ​ന്ന​ര​വ​ർ​ഷം ത​ട​വി​നും 10,000 രൂ​പ വീ​തം പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
2016 മേ​യ് 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി, എ​സ്ഐ പി. ​ബി​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ബി​ജു, ഷ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ച്ചൂ​ർ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്.