മാ​ഹി ദേ​ശീ​യപാ​ത ന​വീ​ക​ര​ണ​ത്തി​ന് കേ​ന്ദ്രസ​ഹാ​യം ല​ഭി​ക്കും
Sunday, November 10, 2019 1:41 AM IST
മാ​ഹി: പൂ​ഴി​ത്ത​ല മു​ത​ൽ മാ​ഹി പാ​ലം വ​രെ​യു​ള്ള ദേ​ശീ​യ പാ​ത ന​വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ വ​കു​പ്പി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഡോ.​വി.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​ക്ക് ഉ​റ​പ്പ് ല​ഭി​ച്ചു. പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തി​ന് റോ​ഡു​ക​ളു​ടെ ക​ലോ​ചി​ത ന​വീ​ക​ര​ണ​ത്തി​ന് ല​ഭി​ക്കു​ന്ന ഒ​രു കോ​ടി രൂ​പ പൂ​ർ​ണ​മാ​യും മാ​ഹി​ക്കാ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.