ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല­ : സി​ബി​ഐ സം​ഘം ഇ​ന്നെ​ത്തും
Friday, January 15, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം ഇ​ന്നു വീ​ണ്ടും കാ​സ​ര്‍​ഗോ​ട്ടെ​ത്തും. രാ​വി​ലെ ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ അ​നു​വ​ദി​ച്ച ക്യാ​മ്പ് ഓ​ഫീ​സി​ലെ​ത്തു​ന്ന ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ല്യോ​ട്ടെ സം​ഭ​വ​സ്ഥ​ല​മു​ള്‍​പ്പെ​ടെ വീ​ണ്ടും സ​ന്ദ​ര്‍​ശി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും.
ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കേ​സി​ലെ ഒ​ന്നാം​പ്ര​തി എ. ​പീ​താം​ബ​ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ സി​ബി​ഐ ചോ​ദ്യം​ചെ​യ്യും. സം​ഭ​വ​ത്തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​രാ​യ ചി​ല​രെ​യും ചോ​ദ്യം ചെ​യ്യാ​നി​ട​യു​ണ്ട്.
സി​ബി​ഐ​യു​ടെ ചോ​ദ്യം​ചെ​യ്യ​ലി​നെ നേ​രി​ടു​ന്ന​തി​നാ​യി പ്ര​തി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ സി​പി​എം ഒ​രു വ​നി​ത​യു​ള്‍​പ്പെ​ടെ നാ​ല് അ​ഭി​ഭാ​ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​വ​രം നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു.​കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി​പ്ല​വ് കു​മാ​ര്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കാ​സ​ര്‍​ഗോ​ട്ടെ​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.
സി​ബി​ഐ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം സം​സ്ഥാ​ന ഡി​ജി​പി വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് എ​സ്‌​ഐ പ്ര​ദീ​പ്കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നു (മ​ഞ്ചേ​ശ്വ​രം), കെ. ​ശ്രീ​ജി​ത്ത് (ബേ​ക്ക​ല്‍), ഡ്രൈ​വ​ര്‍ കെ.​രൂ​പേ​ഷ് (ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​നം) എ​ന്നി​വ​രാ​ണ് സി​ബി​ഐ​യെ സ​ഹാ​യി​ക്കു​ക. നാ​ലു പേ​രു​ക​ളും സി​ബി​ഐ ത​ന്നെ നി​ര്‍​ദേ​ശി​ച്ച​താ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ല്‍ പ്ര​ദീ​പ്കു​മാ​ര്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.