കാഞ്ഞങ്ങാട് : കോവിഡ് ഭീതി മൂലം അടഞ്ഞുകിടക്കുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കാൻ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യുപി സ്കൂൾ വിദ്യാരംഗം സംഘടിപ്പിക്കുന്ന പുസ്തകായനം നാളെ തുടങ്ങും. രണ്ട് സ്കൂൾ ബസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ രണ്ടു ദിവസങ്ങൾ കൊണ്ട് വിദ്യാലയത്തിലെ അഞ്ഞൂറിലധികം കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിക്കും.
നിശ്ചയിച്ച കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികൾ രക്ഷിതാക്കളോടൊപ്പം എത്തും. കുട്ടികൾക്കു പുറമെ രക്ഷിതാക്കൾക്കും കഥയും കവിതയും നോവലും യാത്രാവിവരണവും തുടങ്ങി അഭിരുചിക്കനുസരിച്ച് പുസ്തകം തെരെഞ്ഞെടുക്കാം. വായിച്ചശേഷം തയാറാക്കുന്ന ആസ്വാദനക്കുറിപ്പ് നൽകിയാൽ അടുത്ത പുസ്തകം ലഭിക്കും.
പുസ്തകായനത്തിന്റെ സഞ്ചാരപഥം :
നാളെ
ബസ് നമ്പർ 1
10.00സ്കൂൾ, 10.15 കുന്നുമ്മൽ10.30 മണലിൽ 10.45 തുളിച്ചേരി ,11.00 ആകാശ്, 11.15 മാണിക്കോത്ത് 11.30 മഡിയൻ,11. 45 വെള്ളിക്കോത്ത്, 12 - കുശവൻ കുന്ന്, 12.15 മാവുങ്കാൽ 12.30 ഉദയൻകുന്ന് 12.45 പള്ളോട്ട്, 1 മണി കാലിക്കടവ് 1.15 അതിയാമ്പൂർ, 1.30 മേലാങ്കോട്ട്
ബസ് നമ്പർ 2
10.00. സ്കൂൾ, 10.15 എൻജിഒ ക്വർട്ടേർസ്. 10.30 ഗ്യാസ്, 11. മണി പൂടംകല്ല്.11.15 നീലാശ്വരം, 11 .30. ആലയിബസ് സ്റ്റോപ്പ് .12 മണി. ആലയി എകെജി ഭവൻ, 12.30 പുതുവൈ അംഗൺവാടി - 1 മണി ജില്ലാ ആശുപത്രി - 1.30 മേലാങ്കോട്ട്
ജനുവരി 20
ബസ് നമ്പർ 1
10.00 സ്കൂൾ, 10.05 ദുർഗ്ഗാ, 10.15 നിട്ടടുക്കം -കാരാട്ട് വയൽ 10.30 പുതിയ കോട്ട, 11 കുശാൽനഗർ, 11.30 മൂവാരിക്കുണ്ട് 12 മണി കുറുന്തിൽ, 12.30 പടന്നക്കാട് 12.45 ഐങ്ങോത്ത് 1 മണി സൗത്ത് 1.15 പുതിയ ബസ് സ്റ്റാൻഡ്.
ബസ് നമ്പർ 2
10.00 സ്കൂൾ, 10.15 നെല്ലിക്കാട്ട്, 10.30 അപ്പാട്ടി വളപ്പ് 10.45 പൈരടുക്കം 11 മേലടുക്കം 11.15 കനക സ്റ്റീൽ , 11.30 കല്യാൺ റോഡ്, 11.45 മണ്ണടി 12 നെല്ലിക്കാട്ട് .