ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​പ​ണി​യി​ല്‍
Thursday, January 21, 2021 1:20 AM IST
പ​യ്യ​ന്നൂ​ര്‍: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ നി​ർ​മി​ച്ച എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ വി​പ​ണി​യി​ലി​റ​ക്കി. ക​രി​വെ​ള്ളൂ​രി​ലെ യെ​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ല്‍​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍ നി​ര്‍​മി​ച്ച എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളാ​ണ് വി​പ​ണി​യി​ലി​റ​ക്കി​യ​ത്.
ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​ടെ സം​യോ​ജ​ന​വും റി​പ്പ​യ​റിം​ഗു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് പ​രി​ശീ​ല​നം ല​ഭി​ച്ച ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളാ​ണ് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ നി​ർ​മി​ച്ച​ത്. ക​രി​വെ​ള്ളൂ​ര്‍ ബ​സാ​റി​ല്‍ ന​ട​ന്ന വി​പ​ണ​നോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ലേ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി.​അ​പ്പു​ക്കു​ട്ട​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി. ​ത​മ്പാ​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ പി.​പി.​നാ​രാ​യ​ണ​ന്‍ , പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ര്‍ ടി.​വി.​വി​നോ​ദ്, കെ.​നാ​രാ​യ​ണ​ന്‍ , ഡോ.​സു​ജ വി​നോ​ദ്, വി.​ജി.​നി​രേ​ഷ്, കെ.​ജ​യ​ദേ​വ്, പ​യ്യ​ന്നൂ​ര്‍ ബി​പി​ഒ കെ.​സി.​പ്ര​കാ​ശ​ന്‍ , ഇ​ന്‍​സ്ട്ര​ക്ട​ര്‍ എ.​വി.​ജ​നാ​ർ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.