ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Sunday, January 24, 2021 2:18 AM IST
ബേ​ക്ക​ൽ: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ കാ​ലു​വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ ഉ​ദു​മ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ല്ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ദീ​പു കൃ​ഷ്ണ​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളെ ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ത്ത സി​പി​എം-​പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കെ​തി​രാ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ,യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, ഇ​സ്മാ​യി​ൽ ചി​ത്താ​രി, രാ​ജേ​ഷ് ത​മ്പാ​ൻ, ഷു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ർ, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നൂ​പ് ക​ല്ല്യോ​ട്ട്, സ​ന്തു ടോം ​ജോ​സ്, ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് പ​ള്ളി​ക്ക​ര, കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത് ച​ന്ദ്ര​ൻ, അ​ൻ​വ​ർ മാ​ങ്ങാ​ട്, ര​തീ​ഷ് ഇ​രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ച്ചി​ന് നേ​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​നൈ​സ് ബേ​ഡ​ക​ത്തി​ന് പ​രി​ക്കേ​റ്റു.