വൈ​ദ്യു​ത​തൂ​ൺ കി​ട്ടാ​നി​ല്ല; കെ​എ​സ്ഇ​ബി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ല്‍
Wednesday, February 24, 2021 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​ത​തൂ​ണു​ക​ൾ ല​ഭ്യ​മാ​കാ​ത്ത​ത് ജി​ല്ല​യി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ലാ​ക്കു​ന്നു. മം​ഗ​ളൂ​രു​വി​ലും ചെ​ന്നൈ​യി​ലു​മു​ള്ള സ്വ​കാ​ര്യ നി​ര്‍​മാ​ണ ക​മ്പ​നി​ക​ളാ​ണ് കെ​എ​സ്ഇ​ബി​ക്ക് തൂ​ണു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്.
എ​ന്നാ​ല്‍ കോ​വി​ഡ് കാ​ല​ത്ത് ക​മ്പ​നി​ക​ളി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും പ്ര​കൃ​തി​ക്ഷോ​ഭ​വും റോ​ഡ് നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ള്‍ മൂ​ലം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​സ്റ്റു​ക​ള്‍ വേ​ണ്ടി​വ​ന്ന​തു​മാ​ണ് ക്ഷാ​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.
ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ന​ല്‍​കി​യ പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ പ്ര​കാ​രം മം​ഗ​ളൂ​രു​വി​ലെ ക​മ്പ​നി​യി​ല്‍ നി​ന്ന് പ്ര​തി​മാ​സം എ​ട്ടു മീ​റ്റ​റി​ന്‍റെ 1,820 തൂ​ണു​ക​ളും ഒ​ന്പ​തു മീ​റ്റ​റി​ന്‍റെ 714 തൂ​ണു​ക​ളു​മാ​ണ് ല​ഭി​ക്കേ​ണ്ട​ത്.
ചെ​ന്നൈ​യി​ല്‍ നി​ന്ന് എ​ട്ടു മീ​റ്റ​റി​ന്‍റെ ആ​യി​ര​വും ഒ​ന്പ​തു മീ​റ്റ​റി​ന്‍റെ നാ​നൂ​റും തൂ​ണു​ക​ള്‍ പ്ര​തി​മാ​സം എ​ത്ത​ണം.
എ​ന്നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ കാ​ല​ത്ത് ഇ​തെ​ല്ലാം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി. ഇ​തി​നി​ട​യി​ലും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ളി​ലും വൈ​ദ്യു​ത​തൂ​ണു​ക​ള്‍ ത​ക​ര്‍​ന്ന​തും റോ​ഡ് വീ​തി​കൂ​ട്ട​ലും മ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​യി​ട​ങ്ങ​ളി​ലും പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ടി​വ​ന്ന​തും മൂ​ലം ആ​വ​ശ്യം വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു.
2019-20, 2020-21 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി 33 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് തൂ​ണു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 250 കി​ലോ​മീ​റ്റ​റി​ലേ​റെ ദൈ​ര്‍​ഘ്യ​മു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ങ്കി​ല്‍ 12,000 പോ​സ്റ്റു​ക​ളെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
നേ​ര​ത്തേ വാ​ങ്ങി​യ തൂ​ണു​ക​ളി​ല്‍ പ​ല​തും ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തു​മൂ​ല​മാ​ണ് പെ​ട്ടെ​ന്ന് ത​ക​ര്‍​ന്ന​തെ​ന്ന് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കാ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചു​മാ​ത്ര​മേ ഇ​നി കൂ​ടു​ത​ല്‍ തൂ​ണു​ക​ള്‍​ക്കാ​യി ക​മ്പ​നി​ക​ള്‍​ക്ക് ക​രാ​ര്‍ പു​തു​ക്കി ന​ല്‍​കാ​ന്‍ ക​ഴി​യൂ എ​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.