ഗ്രാ​മീ​ണ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം
Thursday, February 25, 2021 1:17 AM IST
തൃ​ക്ക​രി​പ്പൂ​ർ: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം ഗ്രാ​മീ​ണ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്നു.
കോ​വി​ഡ് കാ​ല​ത്ത് ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി പോ​കാ​നോ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​വാ​നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ​യും ഉ​ടു​മ്പു​ന്ത​ല കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ്രാ​മ​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.
നാ​ലാം വാ​ർ​ഡി​ലെ ന​ട​ക്കാ​വ് കോ​ള​നി​യി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഷെ​റി​ൻ മാ​ത്ത​ച്ച​ൻ മൈ​ക്കി​ൾ, സ്റ്റാ​ഫ് ന​ഴ്‌​സ് അ​ജി​ത മ​നോ​ജ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ ആ​ർ. ഗ്രീ​ഷ്‌​മ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​യി​ച്ചു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ഷ് പു​റ​വ​ങ്ക​ര, ആ​ശാ​വ​ർ​ക്ക​ർ വി. ​ഓ​മ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.