കാ​സ​ർ​ഗോ​ഡ്-കോ​ഴി​ക്കോ​ട് പാ​ത​യി​ൽ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം: കെ​ജി​ഒ​യു
Thursday, March 4, 2021 1:33 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഇ​ള​വ് ന​ൽ​കി​യി​ട്ടും പാ​സ​ഞ്ച​ർ ട്രെയിനുകൾ സ​ർ​വീസ് ന​ട​ത്താ​ത്ത റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി​യി​ൽ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്കും ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കും മ​റ്റു മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ കാ​സ​ർ​ഗോ​ഡ് - കോ​ഴി​ക്കോ​ട് പാ​ത​യി​ൽ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​വു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ എ​ണ്ണം ആ​റി​ൽനി​ന്ന് 60 ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ഒ. രാ​ജീ​വ്, എ.​ആ​ർ. ജി​തേ​ന്ദ്ര​ൻ, ശ്രീ​ഹ​രി മി​ത്ര​ൻ, കെ.​കെ .രാ​ജേ​ഷ്, ഡോ. ​ബീ​റ്റു ജോ​സ​ഫ്, പി.​സ​നി​ൽ​കു​മാ​ർ, സി.​എം. ല​താ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.