8948 നാ​യ​്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ചു
Friday, March 5, 2021 1:29 AM IST
തൃ​ക്ക​രി​പ്പൂ​ർ: മൃ​ഗ​പ്ര​ജ​ന​ന നി​യ​ന്ത്ര​ണ പ​ദ്ധ​തി ജി​ല്ല​യി​ൽ മി​ക​വ്. ജി​ല്ലാ അ​സ്ഥാ​ന​ത്തും തൃ​ക്ക​രി​പ്പൂ​രി​ലു​മാ​യി ര​ണ്ടു​കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളി​തു​വ​രെ 8948 നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ചു.
ഇ​ത്ത​രം നാ​യ​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​ക്കെ​തി​രാ​യ കു​ത്തി​വെ​പ്പും ന​ൽ​കു​ന്നു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ളെ വി​ദ​ഗ്‌​ധ​നാ​യ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് പി​ടി​കൂ​ടി കേ​ന്ദ്ര​ത്തി​ൽ വ​ന്ധ്യം​ക​രി​ച്ച് മു​റി​വ് ഭേ​ദ​മാ​കു​ന്ന​ത് വ​രെ കൂ​ടു​ക​ളി​ൽ സം​ര​ക്ഷി​ച്ച് പി​ടി​കൂ​ടി​യ സ്ഥ​ല​ത്തു​ത​ന്നെ പി​ന്നീ​ട് തി​രി​കെ തു​റ​ന്നു​വി​ടു​ന്ന​താ​ണ് രീ​തി.
പ​ട്ടി​പി​ടു​ത്ത​ക്കാ​രു​ടെ​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ​യും ചെ​ല​വു​ക​ൾ ഉ​ൾ​പ്പ​ടെ 1900 രൂ​പ​യാ​ണ് ഒ​രു നാ​യ​യ്ക്ക് വേ​ണ്ടി​വ​രു​ന്ന ചെ​ല​വ്. ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഫ​ണ്ട് ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് പ​ല​പ്പോ​ഴും പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. 16 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഈ​യി​ന​ത്തി​ൽ വി​വി​ധ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ കു​ടി​ശി​യു​ള്ള​ത്.
ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ തൃ​ക്ക​രി​പ്പൂ​ർ(55), പ​ട​ന്ന(52), വ​ലി​യ​പ​റ​മ്പ്(25), ചെ​റു​വ​ത്തൂ​ർ(49) പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി ക​ഴി​ഞ്ഞ മാ​സം മാ​ത്രം പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ​ത് 181 നാ​യ്ക്ക​ളെ​യാ​ണ്.
ഇ​തി​നാ​യി 3,43900 രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ശി​വ​നാ​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഇ. ​ശ​ശി​ധ​ര​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​പി. നാ​ഗ​രാ​ജ്, ഡോ.​പി. പ്ര​ശാ​ന്ത്, ഡോ.​എ. മു​ര​ളീ​ധ​ര​ൻ, ഡോ. ​അ​മി​ത് ശി​ർ​ഹ​രെ, ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ വി. ​സു​രേ​ശ​ൻ, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ വി.​എം. ര​മേ​ശ​ൻ, എം.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.