മു​ക്കൂ​ട് പൊ​തുകി​ണ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Sunday, March 7, 2021 12:47 AM IST
രാ​വ​ണേ​ശ്വ​രം: മു​ക്കൂ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം നാ​ൽ​പ​ത് വ​ർ​ഷം മു​ന്പ് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പൊ​തു​കി​ണ​ർ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ.

കാ​ല​ങ്ങ​ളാ​യി ആ​രും ഉ​പ​യോ​ഗി​ക്കാ​തെ കാ​ടു​ക​യ​റി നി​ൽ​ക്കു​ന്ന കി​ണ​റി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞു​താ​ഴ്ന്നിട്ടുണ്ട്. സ്കൂ​ൾ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് കി​ണ​റു​ള്ള​ത്. ഇ​പ്പോ​ൾ ആ​ളു​ക​ൾ ഇ​തി​ന​ടു​ത്തേ​ക്ക് പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ചു​വ​ന്ന നാ​ട കെ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ്. കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴു​ന്ന​ത് റോ​ഡി​ന്‍റെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു.

മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തി​നു​മു​ന്പ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്തര പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വാ​ർ​ഡ് അം​ഗം എം.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.