പ​തി​നാ​ലു​കാ​ര​നെ തി​ര​മാ​ല​യി​ലെ ചു​ഴി​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
Friday, April 9, 2021 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ൽ​ത്തീ​ര​ത്ത് പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ൽ ചു​ഴി​യി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. മീ​നാ​പ്പി​സ് ബ​ല്ലാ​ക​ട​പ്പു​റം വ​ട​ക​ര മു​ക്കി​ലെ സ​ക്ക​റി​യ​യു​ടെ മ​ക​ൻ അ​ജ്മ​ലി​നെ​യാ​ണ് (14) കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബ​ല്ലാ ക​ട​പ്പു​റ​ത്താ​ണ് സം​ഭ​വം. അ​ജ്മ​ൽ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് തീ​ര​ത്ത് പ​ന്ത് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പ​ന്ത് ക​ട​ലി​ലേ​ക്ക് തെ​റി​ച്ച​പ്പോ​ൾ അ​തെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.
അ​ജാ​നൂ​ർ ക​ട​പ്പു​റം ക്ര​സ​ന്‍റ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ജ്മ​ൽ. വി​വ​ര​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മ​നോ​ജ് (കൊ​ട്ട​ൻ) ന​ന്ദു, മ​ഹേ​ഷ്, ല​ക്ഷ്മ​ണ​ൻ, സ​ജി​ത്ത് എ​ന്നി​വ​ർ ക​ട​ലി​ൽ നീ​ന്തി​യും മ​റ്റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ല​യെ​റി​ഞ്ഞും അ​ഗ്നി​ര​ക്ഷാ​സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. മ​ത്സ്യ വ​കു​പ്പി​നു കീ​ഴി​ൽ ഗോ​വ​യി​ൽ​നി​ന​നും ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച പ​ത്തു​പേ​രും സ​ഹാ​യ​ത്തി​നു​ണ്ട്. വി​വ​ര​മ​റി​ഞ്ഞു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ട​പ്പു​റ​ത്തേ​ക്ക് എ​ത്തി​യ​ത്.