ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം ന​ട​ത്തി
Friday, April 16, 2021 12:25 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഐ​ഇ​ഇ​ഇ. (ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യേ​ഴ്സ്) സ്റ്റു​ഡ​ന്‍റ് ബ്രാ​ഞ്ച് 'ഐ​ഇ​ഇ​ഇ​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ അം​ഗ​ത്വ​ത്തി​ലൂ​ടെ ഗു​ണ​നി​ല​വാ​രം വ​ള​ര്‍​ത്തു​ക' എ​ന്ന വി​ഷ​ത്തി​ല്‍ ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.
അം​ഗ​ത്വ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ല​ക്ഷ്യ​മി​ട്ട് ഐ​ക്യു​എ​സി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ഐ​ഇ​ഇ​ഇ കേ​ര​ള സെ​ക്ഷ​നി​ലെ വി​ദ്യാ​ര്‍​ഥി പ്ര​വ​ര്‍​ത്ത​ന ചെ​യ​ര്‍​മാ​ൻ പ്ര​ഫ. ജെ. ​ശ​ങ്ക​ര്‍ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.
കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി​യും ഐ​ഇ​ഇ​ഇ. കൗ​ണ്‍​സ​ല​റു​മാ​യ ഡോ. ​ആ​ർ. രാ​ജേ​ഷ്, അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ടി. എം.​ത​സ്ലീ​മ, സ്റ്റു​ഡ​ന്‍റ് ആ​ക്ടി​വി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷോ​ണ്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ഒ.​കെ. ഫാ​സി​ല്‍ സ്വാ​ഗ​ത​വും വി​മ​ന്‍ ഇ​ന്‍ എ​ൻ​ജി​നീ​യ​റിം​ഗ് ചെ​യ​ര്‍​പേ​ഴ്സ​ൺ ഷ​ബി​ന ഭാ​സ്‌​ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.