ബ​സ് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് മുഖാവരണം വി​ത​ര​ണം ചെ​യ്തു
Tuesday, April 20, 2021 12:36 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ടി.​എം. ജ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ​യും ക​ണ്ട​ക്ട​ർ​മാ​ർ​ക്കു​ള്ള മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്തു. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​രു​മാ​യി സ​മ്പ​ർ​ക്കം വ​രു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യ്ക്ക് ക​ണ്ട​ക്ട​ർ​മാ​ർ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ബ​സു​ക​ളി​ൽ നി​ൽ​പ് യാ​ത്ര അ​നു​വ​ദി​ക്ക​രു​തെ​ന്നും ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ആ​ർ​ടി​ഒ പ​റ​ഞ്ഞു.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എം. ബി​നീ​ഷ് കു​മാ​ർ, എ.​പി. കൃ​ഷ്ണ​കു​മാ​ർ, ഐ.​ജി. ജ​യ​രാ​ജ് തി​ല​ക്, എ. ​അ​രു​ൺ​രാ​ജ്, എം. ​പ്ര​വീ​ൺ​കു​മാ​ർ, എം. ​സു​ധീ​ഷ്, എ​സ്.​ആ​ർ. ഉ​ദ​യ​കു​മാ​ർ, ബ​സ് ഒാ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​സ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.