ആ​ർ​ടി ഓ​ഫീ​സ് ടെ​സ്റ്റ്, പു​തു​ക്ക​ൽ, കൂ​ടി​ക്കാ​ഴ്ച മാ​റ്റി
Friday, April 23, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ടെ​സ്റ്റു​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച​ക്കാ​ലം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ആ​ർ​ടി ഓ​ഫീ​സ്, സ​ബ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ലെ​യും എ​ല്ലാ​വി​ധ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളും, ഫി​റ്റ്‌​ന​സ്, ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ തു​ട​ങ്ങി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ഇ​ന്ന​ലെ മു​ത​ൽ ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തേ​യ്ക്കോ അ​ല്ലെ​ങ്കി​ൽ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രേ​യ്ക്കോ നി​ർ​ത്തി​വെ​ച്ച​താ​യി കാ​സ​ർ​ഗോ​ഡ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.
ഈ ​ര​ണ്ടാ​ഴ്ച കാ​ല​യ​ള​വി​ൽ മു​ൻ​കൂ​ട്ടി സ്ലോ​ട്ട് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പി​ന്നീ​ട് അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ്. 28ന് ​ന​ട​ത്താ​നി​രു​ന്ന കാ​ഷ്വ​ൽ സ്വീ​പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യ​ട​ക്കം എ​ല്ലാ​വി​ധ കൂ​ടി​ക്കാ​ഴ്ച​ക​ളും നേ​രി​ട്ടു​ള്ള കൗ​ണ്ട​ർ സേ​വ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ച​താ​യും അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച എ​ല്ലാ​വ​ർ​ക്കും പു​തി​യ ഇ​ന്‍റ​ർ​വ്യു തീ​യ​തി ത​പാ​ൽ മാ​ർ​ഗം അ​റി​യി​ക്കും. ഫോ​ൺ: 04994 255290.