ഈ​സ്റ്റ് എ​ളേ​രി​യി​ലെ പ്ര​തി​രോ​ധ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ള്‍
Thursday, May 13, 2021 12:45 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കൊ​പ്പം വി​വി​ധ സം​ഘ​ട​ന​ക​ളും വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളും സ​ജീ​വ​മാ​യി.
പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് വാ​ര്‍ റൂ​മും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​കും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ഫോ​ണ്‍ ന​മ്പ​റു​ക​ള്‍: ജി​ജോ പി. ​ജോ​സ​ഫ്-9447685924, വി​ന്‍​സ​ന്‍റ് ഇ​ല​വു​ത്തു​ങ്ക​ല്‍-9447649953, ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍-9847151817, പി.​എ. സെ​ബാ​സ്റ്റ്യ​ന്‍-9446846040, വി.​വി. അ​ജ​യ​കു​മാ​ര്‍-9447374241, പി.​എ. രാ​ഘ​വ​ന്‍-9495473572, ലി​ന്‍​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍-9400822320.
കോ​വി​ഡ് മൂ​ലം വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന​വ​ര്‍​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ക്കാ​ന്‍ തോ​മാ​പു​രം, പാ​ലാ​വ​യ​ല്‍ ഇ​ട​വ​ക​ക​ളി​ലെ കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ജ്ജ​മാ​ണ്. ആ​ളു​ക​ള്‍​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
തോ​മാ​പു​രം ഇ​ട​വ​ക​യു​ടെ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് വി​വി​ധ സ​ഹാ​യ​ങ്ങ​ള്‍​ക്കാ​യി 9539855060, 9847151817, 7025934071 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. അ​രി​കി​ലു​ണ്ട് ഞ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​ക്ക് പ​ള്ളി വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​ക്ക​ല്‍, അ​സി. വി​കാ​രി ഫാ. ​ജി​ന്‍​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, ഡീ​ക്ക​ന്‍ ജോ​ബി​ന്‍ പു​തു​മ​ന, ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍, സി​സ്റ്റ​ര്‍ ജി​സ് മ​രി​യ, സെ​ല​ക്ട് ഇ​ട​ക്ക​രോ​ട്ട്, സു​ജോ പൊ​ടി​മ​റ്റം, വി​വേ​ക് പൊ​ടി​മ​റ്റം, അ​രു​ണ്‍ ചി​ല​മ്പി​ട്ട​ശേ​രി​ല്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ഞ​ങ്ങ​ളു​ണ്ട് കൂ​ടെ എ​ന്ന പേ​രി​ല്‍ പാ​ലാ​വ​യ​ല്‍ ഇ​ട​വ​ക കെ​സി​വൈ​എം യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന സ​ഹാ​യ പ​രി​പാ​ടി​ക്ക് പ​ള്ളി വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി, അ​സി. വി​കാ​രി ഫാ. ​ആ​ല്‍​ബി​ന്‍ ഞെ​ഴു​ങ്ങ​ന്‍, റെ​ജി അ​റ​യ്ക്ക​ല്‍, എ​മി​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്നു. സ​ഹാ​യ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് 7561010390, 9946920921, 9562389001, 9497541171, 8589946829 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​രെ സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​രു​ന്നു​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ യൂ​ത്ത് ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​ണ്.
ചി​റ്റാ​രി​ക്കാ​ലി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ കി​റ്റു​ക​ളു​ടെ പാ​ക്കിം​ഗി​ലും ഇ​വ​ര്‍ സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ന്നു​ണ്ട്.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​ത് ആ​വ​ശ്യ​ത്തി​നും ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ഹെ​ല്‍​പ്പ് ഡെ​സ്‌​കും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​ന് എ​ന്‍.​വി. ശി​വ​ദാ​സ്-8848940971, കെ.​കെ. ദി​പി​ന്‍-9947368722, എം.​എ​ന്‍. പ്ര​സാ​ദ്-9744344149, കി​ഷോ​ര്‍-8075226191.