യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ടാ​ക്‌​സ് പേ ​ബാക്ക് സ​മ​രം ന​ട​ത്തി
Friday, June 11, 2021 1:16 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഇ​ന്ധ​ന വി​ല​യി​ലെ കേ​ന്ദ്ര-​സം​സ്ഥാ​ന ഭീ​ക​ര​ത​യ്‌​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത ടാ​ക്‌​സ് പേ ​ബാ​ക്ക് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ പൊ​ടി​മ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഷോ​ണി ക​ല​യ​ന്ത​ങ്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, ജോ​സ​ഫ് മു​ത്തോ​ലി, ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍, റി​ജേ​ഷ് പാ​ല​മ​റ്റം, ആ​ല്‍​ബി​ന്‍ ഇ​ല​ഞ്ഞി​മ​റ്റം, ഓ​സ്റ്റി​ന്‍ കു​ര്യ​ന്‍, സ​ബി​ന്‍ സ​ണ്ണി, അ​ഖി​ല്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ​ട​ന്ന​ക്കാ​ട് പെ​ട്രോ​ള്‍ പ​മ്പി​ല്‍ ന​ട​ത്തി​യ ടാക്സ് പേ ​ബാ​ക്ക് സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും അ​ടി​സ്ഥാ​ന വി​ല​യു​ടെ ഇ​ര​ട്ടി തു​ക​യാ​ണ് നി​കു​തി ഇ​ന​ത്തി​ല്‍ കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ ഈ​ടാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ എ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് നി​കു​തി തു​ക തി​രി​ച്ച് ന​ല്‍​കി​യാ​ണ് പേ ​ബാ​യ്ക്ക് സ​മ​രം ന​ട​ത്തി​യ​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തു ടോം ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫ്, സാ​ജി​ദ് മൗ​വ​ല്‍, സി​ജോ അ​മ്പാ​ട്ട്, കൃ​ഷ്ണ ലാ​ല്‍ തോ​യ​മ്മ​ല്‍, സ​ഹീ​ര്‍ മാ​ട​മ്പി​ല്ല​ത്ത്, സ​ന്ദീ​പ് ഒ​ഴി​ഞ്ഞ​വ​ള​പ്പ്, സി​ദ്ദി​ഖ് ഒ​ഴി​ഞ്ഞ​വ​ള​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.