ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു
Sunday, June 13, 2021 2:19 AM IST
ചെ​റു​വ​ത്തൂ​ര്‍: ഗ​വ.​സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രെ തു​രു​ത്തി കൈ​ര​ളി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്മാ​രാ​യ സി.​എ​ച്ച്. സോ​ഫി, കെ. ​ഷി​ജി​ല, ഡ്രൈ​വ​ര്‍​മാ​രാ​യ എം.​വി. ജി​ജി കു​മാ​ര്‍, ടി.​കെ. ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​ട​യ​ണി​യി​ച്ച് കി​റ്റും ഉ​പ​ഹാ​ര​വും ന​ല്‍​കി ആ​ദ​രി​ച്ച​ത്.
ച​ന്തേ​ര എ​സ്‌​ഐ പി.​വി. സ​ഞ്ജ​യ് കു​മാ​ര്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഡി.​ജി. ര​മേ​ഷ്, ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ര്‍​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ന്‍, പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ന്ദ്ര​ന്‍ പ​യ്യാ​ട​ക്ക​ത്ത്, നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ടി. ​ത​മ്പാ​ന്‍, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി എ.​കെ. ശ​ശാ​ങ്ക​ന്‍, ഡി.​എം. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.