കോ​വി​ഡ് വ്യാ​പ​നം: ബ​ളാ​ലി​ല്‍ കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു
Friday, July 23, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഡി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വാ​ര്‍​ഡ് തി​രി​ച്ചു​കൊ​ണ്ട് ആ​ന്‍റി​ജ​ന്‍, ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.
നി​ല​വി​ല്‍ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും പോ​ലീ​സും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തും. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ള്‍, ജീ​വ​ന​ക്കാ​ര്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, ഓ​ട്ടോ- ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍, കൂ​ട്ട​മാ​യി ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ എ​ന്നി​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. ടൗ​ണു​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തോ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ ആ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​നോ​ടും ആ​രോ​ഗ്യ വ​കു​പ്പി​നോ​ടും പോ​ലീ​സി​നോ​ടും പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​എ​സ്. രാ​ജ​ശ്രീ, ഡോ. ​വി​ധു ജ​യിം​സ്, എ​എ​സ്‌​ഐ റെ​ജി​കു​മാ​ര്‍, സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റ് പ​യ​സ് കു​ര്യ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ഇ​ന്ന് ജി​ല്ല​യി​ല്‍
കോ​വി​ഡ് മാ​സ് ടെ​സ്റ്റിം​ഗ് കാ​മ്പ​യി​ന്‍
കാ​സ​ര്‍​ഗോ​ഡ്: പ​രി​ശോ​ധ​ന​ക​ള്‍ കു​റ​യു​ന്ന​തി​ന്റെ പേ​രി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഡി ​കാ​റ്റ​ഗ​റി​യി​ലാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് മാ​സ് ടെ​സ്റ്റിം​ഗ് ക്യാ​മ്പ​യി​ന്‍ ന​ട​ത്തും.
706 പേ​ര്‍​ക്ക് കൂ​ടി
കോ​വി​ഡ്
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 706 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.2. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 686 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 6292 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 311 ആ​യി ഉ​യ​ര്‍​ന്നു. 1,00,453 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 93,346 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. വീ​ടു​ക​ളി​ല്‍ 27,795 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1245 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 29,040 പേ​രാ​ണ്. പു​തി​യ​താ​യി 2019 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 5411 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 2600 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 3020 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 766 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 687 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.