വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്നാ​രോ​പി​ച്ച് താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു​മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ
Wednesday, July 28, 2021 1:07 AM IST
രാ​ജ​പു​രം: വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യം നോ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ന് തു​ച്ഛ​മാ​യ അ​ള​വി​ലും എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കൂ​ടു​ത​ലാ​യു​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ന​ല്‍​കി​യ ആം​ബു​ല​ന്‍​സ് പു​നഃ​സ്ഥാ​പി​ക്കു​ക, വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ര്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​രാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എ​ച്ച്. വി​ഘ്‌​നേ​ശ്വ​ര ഭ​ട്ട്, എം.​കെ. മാ​ധ​വ​ന്‍ നാ​യ​ര്‍, ഒ.​ടി. ചാ​ക്കോ, ബി. ​അ​ബ്ദു​ള്ള, ജോ​സ് മാ​വേ​ലി, വി. ​ബാ​ല​കൃ​ഷ്ണ​ന്‍, എം.​യു. തോ​മ​സ്, പ്രി​യ ഷാ​ജി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജി പ്ലാ​ച്ചേ​രി, ഗി​രീ​ഷ് കു​മാ​ര്‍, റോ​യി, ച​ന്ദ്ര​ന്‍ പാ​ലം​ത​ടി, സ​ന്തോ​ഷ് വി. ​ചാ​ക്കോ, പി. ​ഗീ​ത, കെ. ​ഗോ​പി, മ​നു, അ​ജി​ത് കു​മാ​ര്‍, നൗ​ഷാ​ദ്, ജോ​ണി പെ​രു​മാ​നൂ​ര്‍, സു​രേ​ഷ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.