മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വാ​ച​ക​ന്‍: റ​വ.ഡോ.​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം
Thursday, August 5, 2021 12:44 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​ബാ​ര്‍ കു​ടി​യേ​റ്റ കാ​ല​ഘ​ട്ട​ത്തി​ലെ അ​നി​വാ​ര്യ​നാ​യ ഒ​രു പ്ര​വാ​ച​ക​നും സാ​മൂ​ഹ്യ-​സാം​സ്‌​ക്കാ​രി​ക-​ആ​ത്മീ​യ മേ​ഖ​ല​ക​ളി​ല്‍ ഏ​വ​ര്‍​ക്കും സ്വീ​കാ​ര്യ​നാ​യ നേ​താ​വു​മാ​യി​രു​ന്നു ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പാ​യി​രു​ന്ന മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​യെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ള്ളോ​പ്പി​ള്ളി പി​താ​വി​ന്‍റെ നൂ​റ്റി​പ്പ​ത്താം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫൊ​റോ​ന​യി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ.​തോ​മ​സ് വ​ള്ളി​യി​ല്‍, ജോ​സ​ഫ് കു​മ്മി​ണി​യി​ല്‍, ജി​മ്മി ഇ​ട​പ്പാ​ടി​യി​ല്‍, ബെ​ന്നി പ്ലാ​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ം‍ ന​ട​ത്തി.