ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ നൂ​റി​ല്‍​പ്പ​രം പേ​ര്‍​ക്ക് കോ​വി​ഡ്
Sunday, September 19, 2021 1:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ലെ ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ നൂ​റി​ല്‍​പ്പ​രം പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രും അം​ഗ​പ​രി​മി​ത​രും വ​യോ​ജ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 108 അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ​ത്തു ജീ​വ​ന​ക്കാ​രു​മു​ണ്ട്. കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ച്ച​തോ​ടെ പു​റ​മേ നി​ന്നു​ള്ള സ​ഹാ​യം ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടാ​ണ്. ഇ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും വ​ലി​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മു​പ്പ​ത്ത​ഞ്ചോ​ളം അ​ന്തേ​വാ​സി​ക​ളു​ണ്ടെ​ന്നും ഇ​വ​ര്‍​ക്കു​ള്ള മ​രു​ന്നും തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ചെ​യ​ര്‍​മാ​ന്‍ എം.​എം. ചാ​ക്കോ പ​റ​ഞ്ഞു. പ​ഴ​ങ്ങ​ളും കി​ട്ടാ​നി​ല്ല.

കോ​വി​ഡ് ബാ​ധി​ത​രി​ല്‍ കൂ​ടു​ത​ലും പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ത​ന്നെ​യാ​ണു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​രെ ജി​ല്ലാ​ശു​പ​ത്രി​യി​ലേ​യ്ക്കും വി​വി​ധ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലേ​ക്കും മാ​റ്റി. 60 ശ​ത​മാ​നം അം​ഗ​പ​രി​മി​ത​നാ​യ എം.​എം. ചാ​ക്കോ ന​ട​ത്തു​ന്ന ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ചാ​ക്കോ​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍: 9349067037, 9562936363.