അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ പ​ദ്ധ​തി​ക്ക് തു​ടക്കം
Saturday, October 16, 2021 1:16 AM IST
രാ​ജ​പു​രം: വീ​ടു​ക​ളി​ൽ ജൈ​വ​കാ​ർ​ഷി​ക പോ​ഷ​ക ഉ​ദ്യാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ പ​ദ്ധ​തി​ക്ക് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പ​ന​ത്ത​ടി​യി​ൽ തു​ട​ക്ക​മാ​യി. ഓ​രോ വീ​ടി​നും ആ​വ​ശ്യ​മാ​യ പോ​ഷ​ക സ​മൃ​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ല​ഭ്യ​മാ​ക്കി പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത​ത​യും അ​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ സൃ​ഷ്ടി​യു​മാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി വാ​ർ​ഡി​ൽ​നി​ന്നും 50 ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ വീ​ടു​ക​ളി​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്യും.
വാ​ർ​ഡ് ത​ല പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും സെ​മി​നാ​റും പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. വി​ൻ​സെ​ന്‍റ് നി​ർ​വ​ഹി​ച്ചു. എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ലൈ​സ ത​ങ്ക​ച്ച​ൻ, കെ. ​സു​ശീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ സ​ലോ​മി റോ​ബി ക്ലാ​സ് എ​ടു​ത്തു.