പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം സ്‌​കൂ​ളു​ക​ളി​ല്‍ വ​ര്‍​ധി​പ്പി​ക്ക​ണം
Wednesday, October 20, 2021 12:42 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി അ​നു​പാ​തം ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​വും ആ​നു​പാ​തി​ക​മാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 500 ല്‍ ​കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ര​ണ്ട് പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്ന നി​ബ​ന്ധ​ന​യി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷീ​ന ജോ​ര്‍​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ടി.​പി. ഷ​ഹീ​ദ്, കെ.​വി. ശ​ങ്ക​ര​ന്‍, എ​ന്‍.​ഡ​ബ്ല്യു. ഷേ​ര്‍​ളി, എം. ​റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യി ക​രീം ച​ന്തേ​ര (പ്ര​സി​ഡ​ന്‍റ്) കെ.​വി. ശ​ങ്ക​ര​ന്‍(​വൈ​സ് പ്ര​സി​ഡ​ന്‍റ്). എ.​ജി. ആ​യി​ഷാ​ബി (മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.