ഭീ​മ​ന​ടി വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും
Tuesday, October 26, 2021 1:01 AM IST
ഭീ​മ​ന​ടി: ഭീ​മ​ന​ടി വൈ​എം​സി​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ. ​കെ.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നു​വ​ല്‍ കൈ​പ്പ​ട​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പാ​ലാ​ന്ത​ടം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​ഡ് ആ​ലു​ങ്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ന് കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം ​നേ​തൃ​ത്വം ന​ല്‍​കി. ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​നാ​യ ആ​ന്‍റ​ണി ത​ലാ​പ്പ​ള്ളി, യൂ​ണി​വേ​ഴ്‌​സി​റ്റി പ്ല​സ്ടു, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ജി​ല്‍​ന ജോ​ര്‍​ജ്, ഇ.​ടി. അ​ഖി​ല്‍, അ​യോ​ണ കൈ​പ്പ​ട​ക്കു​ന്നേ​ല്‍, മെ​ല്‍​ബീ​ന എ​മ്പ്ര​യി​ല്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
സി​ബി വാ​ഴ​ക്കാ​ല, ജ​യിം​സ് മാ​ങ്കോ​ട്ട​യി​ല്‍, ജെ​യ്സ​ണ്‍ കെ. ​അ​ഗ​സ്റ്റി​ന്‍, ജി​ജി ജോ​ര്‍​ജ്, സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ഡാ​ജി ഓ​ട​ക്ക​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ: സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ-​പ്ര​സി​ഡ​ന്‍റ്,ഡാ​ജി ഓ​ട​യ്ക്ക​ൽ-​സെ​ക്ര​ട്ട​റി, ചെ​റി​യാ​ൻ ഊ​ത്ത​പ്പാ​റ-​ട്ര​ഷ​റ​ർ.