കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, December 6, 2021 1:18 AM IST
മ​ട്ട​ന്നൂ​ർ: റ​ബ​ർ തോ​ട്ട​ത്തി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി. മ​ട്ട​ന്നൂ​ർ ച​ട്ടു​ക​പ്പാ​റ​യി​ലെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ പ​ശു​വാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. മ​ട്ട​ന്നൂ​ർ അ​ഗ്നി ര​ക്ഷാ​നി​ല​യം അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വി​ജേ​ഷ് വേ​ലാ​ണ്ടി, എം. ​ര​ജീ​ഷ്, പി.​എം. വൈ​ശാ​ഖ്, എം. ​കി​ഷോ​ർ, രാ​ഗേ​ഷ് തോ​ട്ട​ത്തി , സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.