പ്രതികളുടെ വീട്ടിൽ സിപിഎം നേതാക്കളെത്തി; പാർട്ടി സംരക്ഷിക്കുമെന്ന ഉറപ്പുമായി
Tuesday, December 7, 2021 1:18 AM IST
കാ​സ​ർ​ഗോ​ഡ്‌: പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന സി​പി​എം നേ​തൃ​ത്വം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം നേ​താ​ക്ക​ൾ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി. ​അ​പ്പു​ക്കു​ട്ട​ൻ, എം. ​പൊ​ക്ല​ൻ, കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജ്മോ​ഹ​ൻ, പെ​രി​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
കേ​സി​ലെ 15 മു​ത​ൽ 19 വ​രെ പ്ര​തി​ക​ളാ​യ ക​ല്യോ​ട്ടെ എ. ​സു​രേ​ന്ദ്ര​ന്‍, എ. ​മ​ധു, ഏ​ച്ചി​ല​ടു​ക്ക​ത്തെ റെ​ജി വ​ര്‍​ഗീ​സ്, എം. ​ഹ​രി​പ്ര​സാ​ദ്, ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക​ല്യോ​ട്ടെ പി. ​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.
കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നേ​താ​ക്ക​ൾ പാ​ർ​ട്ടി​യു​ടെ പൂ​ർ​ണപി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത ഇ​തി​ന് സ​മീ​പ​ത്തുത​ന്നെ​യു​ള്ള 11 പ്ര​തി​ക​ളു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ഒ​ന്നാം​പ്ര​തി​യും പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ. ​പീ​താം​ബ​ര​നെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ പു​റ​ത്താ​ക്കി​യി​രു​ന്നു. എ​ങ്കി​ലും ഇ​വ​ർ​ക്ക് സി​പി​എ​മ്മി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ജോ​ലി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലൂ​ടെ ഇ​തു വ്യ​ക്ത​മാ​യ​താ​ണ്. കൂ​ടാ​തെ ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം നി​ശ്ചി​ത തു​ക പാ​ർ​ട്ടി ന​ൽ​കു​ന്നുണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.