ഭ​ര​ണം മാ​റു​ന്പോ​ൾ നി​ല​പാ​ട് മാ​റ്റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: എംഎൽഎ
Friday, January 28, 2022 12:43 AM IST
കാ​സ​ർ​ഗോ​ഡ്: ഭ​ര​ണം മാ​റു​മ്പോ​ൾ നി​ല​പാ​ട് മാ​റ്റു​ന്ന ജി​ല്ല​യി​ലെ ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ ന​ട​പ​ടി തു​ട​ർ​ന്നാ​ൽ അ​ത് ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ. എ​യിം​സ് കാ​സ​ർ​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 15-ാം ദി​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ എ​ന്ന​ല്ല രാ​ജ്യ​ത്ത് എ​വി​ടെ എ​യിം​സ് അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ​പ്പോ​ലും ആ​ദ്യം അ​നു​വ​ദി​ക്കേ​ണ്ട​ത് കാ​സ​ർ​ഗോ​ഡ് ആ​ണ് എ​ന്ന​ത് ഏ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ ദു​രി​തം വി​ത​ച്ച ജി​ല്ല​ക്ക് അ​നു​കൂ​ല​മാ​യി പ്രൊ​പ്പോ​സ​ലി​ൽ പേ​ര് ന​ല്കാ​ത്ത​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. രാ​ജ്യ​ത്തി​നു വേ​ണ്ടി യു​ദ്ധം ചെ​യ്യു​ന്ന സൈ​നി​ക​ർ​ക്ക് തു​ല്യ​രാ​ണ് കാ​സ​ർ​ഗോ​ഡ് എ​യിം​സ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന സ​മ​ര പോ​രാ​ളി​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.