ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു; കു​മ്പ​ള- മു​ള്ളേ​രി​യ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി
Monday, May 16, 2022 1:04 AM IST
കു​മ്പ​ള: കെ​എ​സ്ടി​പി​യു​ടെ കീ​ഴി​ല്‍ റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന കു​മ്പ​ള-​മു​ള്ളേ​രി​യ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി. ഇ​തോ​ടെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യാ​തെ മ​ഴ വ​രു​ന്പോ​ൾ റോ​ഡു​ക​ള്‍ ചെ​ളി​ക്കു​ള​മാ​കു​ന്ന അ​വ​സ്ഥ പി​ന്നെ​യും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ വ​ട​ക്കേ​യ​റ്റ​ത്തു​ള്ള​വ​ര്‍​ക്ക് നി​ര്‍​ദി​ഷ്ട മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള വ​ഴി​യാ​യ കു​മ്പ​ള-​മു​ള്ളേ​രി​യ റോ​ഡി​നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഈ ​ദു​ര്‍​ഗ​തി. ആ​ദ്യ​ഘ​ട്ട​മാ​യി കു​മ്പ​ള മു​ത​ല്‍ ബ​ദി​യ​ടു​ക്ക വ​രെ​യു​ള്ള 18 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് കാ​ല​വ​ര്‍​ഷ​ത്തി​നു മു​മ്പ് ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ള്‍ പ​തി​വു​പോ​ലെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു. കു​മ്പ​ള മു​ത​ല്‍ സൂ​റം​ബ​യ​ല്‍ വ​രെ​യും സീ​താം​ഗോ​ളി മു​ത​ല്‍ ബേ​ള ച​ര്‍​ച്ച് വ​രെ​യു​മു​ള്ള ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. സീ​താം​ഗോ​ളി, ബ​ദി​യ​ടു​ക്ക ടൗ​ണു​ക​ളി​ല്‍ പോ​ലും ടാ​റിം​ഗ് ന​ട​ന്നി​ട്ടി​ല്ല. ഇ​തി​നി​ട​യി​ല്‍ മ​ഴ വ​ന്ന​തോ​ടെ ഇ​നി അ​തി​നെ പ​ഴി​ചാ​രി ത​ല​യൂ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ​എ​സ്ടി​പി അ​ധി​കൃ​ത​രും ക​രാ​റു​കാ​രും.
ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​കു​തി ഭാ​ഗ​ത്ത് ടാ​റിം​ഗ് ന​ട​ത്തി​യും മ​റു​വ​ശ​ത്ത് ചെ​ളി​ക്കു​ള​മാ​യു​മാ​ണ് റോ​ഡ് കി​ട​ക്കു​ന്ന​ത്. ഓ​വു​ചാ​ലു​ക​ളും ക​ലു​ങ്കു​ക​ളും നി​ര്‍​മി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​തി​നേ​ക്കാ​ള്‍ പ​രി​താ​പ​ക​ര​മാ​ണ്. പ​ല ഭാ​ഗ​ത്തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും തീ​ര്‍​ത്തും ദു​രി​ത​യാ​ത്ര​യാ​ണ്. ഇ​നി മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ ഈ ​യാ​ത്രാ​ദു​രി​തം സ​ഹി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.